Monday, June 16, 2008

അമ്മ.com

പെരുമഴയിലൂടെയവള്‍
മുഷിഞ്ഞ മുണ്‍ടും പാകമാകാത്ത കുപ്പായവും
പാതി മറച്ച തലയില്‍ കെട്ടുപോയ മുടികെട്ടും
അടുക്കളപ്പുറത്ത്
തേങ്ങയും മുളകും കുഴഞ്ഞ മണ്ണില്‍
കുഴിനഖം കുത്തിയ വിരലുകളാഴ്ത്തി
ഇറവെള്ളംപോലെയവള്‍പെയ്തു

ആര്‍ത്തിയാല്‍ ചോര്‍ന്ന കിണ്ണം
വടിച്ചുതുടച്ച്
ഉപേക്ഷിക്കാനാവാത്ത നീട്ടിയെടുപ്പുകളൂടെ
നിറംകെട്ട ഓര്‍മ്മകളിലേക്ക് മന്ദഹസിച്ചവള്‍
ഓടയില്‍ തിരുകിയ കടിഞ്ഞൂല്
‍ഉറുമ്പുകളന്നമാക്കിയ രണ്ടാമന്‍ രാജാവ്
തീവണ്ടിമുറിയില്‍ എന്നേക്കുമായുറക്കിയ
മുക്കുറ്റി..നാരങ്ങ.. പഞ്ചവര്‍ണ്ണക്കിളി...

"എന്റെ പ്രത്യാശയിലാണ നിന്റെ നിലില്പ്പ്"!!
ഫ്രോമിനൊപ്പം
സ്വര്‍ത്ഥ സ്നേഹത്തിന്ന്റെ തീവഴികളിലൂടെ
കാലടിക്കടിയിലെ സ്വര്‍ഗ്ഗം തിരയുന്ന
ബീജദാതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി
നീതീകരണങ്ങളും ഖേദചിന്തകളും ചോട്ടിലാക്കി
ചുട്ടജീവിതത്തിന്റെ ആഴങ്ങളിലേക്കവളിറങ്ങി

6 comments:

കുഞ്ഞന്‍ said...

രേവതി..

വരികളുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എനിക്കു കഴിഞ്ഞില്ലെങ്കിലും ഒന്നു മനസ്സിലായി...അമ്മയ്ക്ക് = അമ്മ തന്നെ..

CHANTHU said...

വിഷമമുണ്ടാക്കുന്ന ബിംബകല്‍പനകള്‍... വായിച്ചപ്പോള്‍ ചെറിയൊരു വേദന. (നല്ല വരികള്‍)

ശ്രീ said...

കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ മുഴുവന്‍ മനസ്സിലായില്ലെങ്കിലും മനസ്സിലായത്രയും ഇഷ്ടമായി

വേണു venu said...

സ്വര്‍ത്ഥ സ്നേഹത്തിന്ന്റെ തീവഴികളിലൂടെ
കാലടിക്കടിയിലെ സ്വര്‍ഗ്ഗം തിരയുന്ന
ബീജദാതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി


:)

Unknown said...

കൊള്ളാം മഴപോലെ മനസില്‍ നിറയുന്ന വരികള്‍

kishore said...

ഇരുട്ടില്‍ പുഴ അമ്മയെ പോലെ
ഏറെ സ്വാന്തനം പകര്‍ന്ന്‌ തലോടി
രാത്രിയുടെ മാറിലെ നിലാവ് പോലെ ,
എന്റെ ഏകാന്തതയ്ക്കു മേല്‍
നിലയ്ക്കാത്ത ,
മഴ പോലെ,യതിന്റെ കുളിര്‍ പോലെ .
അതിന്റെ ആഴങ്ങളിലേക്ക്
ഒരു മീന്‍കൊത്തി കണക്കെ
ഊളിയിടവേ ,ഞാനോര്‍മിച്ചു
ഒരമ്മയെ ,പനിക്കുന്ന രാവുകളില്‍
സ്പര്‍ശവുമായി എത്തും വിരലുകളെ ......

www.nadapathayudesangeetham.blogspot.com.

അല്ലെന്കിലും അമ്മ അങ്ങനെ ആണല്ലോ , അടുകളയിലെ ഏതോ ഒരു ചില്ലിന്‍ കുപ്പി പോലെ ,ഉപയോഗം തീരെ കുറഞ്ഞ സാധനം .