Saturday, June 4, 2011

പവിഴമല്ലി


കൂത്തമ്പലവും പാലച്ചോടും കഴിയുവരെ കയ്യില്‍ മുറുകെപിടിക്കും മീനാക്ഷി.തിരിഞ്ഞുനോക്കരുതെന്ന് ഒച്ചയമര്‍ത്തി പറയും.ത്രിസന്ധ്യ നേരത്ത് ഗന്ധര്‍വന്മാര്‍ ഇറങ്ങിനടക്കുന്ന വഴിയാണ് കണ്ണിലെങ്ങാനുംപെട്ടാല്‍..എനിക്ക് പേടിയൊന്നുമില്ല.പിടുത്തം വിടുവിക്കാന്‍ ശ്രമിച്ച് തിരിഞ്ഞു മറിഞ്ഞു നോക്കും.ചുറ്റുവഴിയിലെവിടെയെങ്കിലു എന്നെയു നോക്കി നില്‍പുണ്ടോ മൂപ്പര്‍..മീനാക്ഷിക്ക് മനുഷ്യരെക്കാള്‍ പേടിയാണ് ദേവന്മാരെ.എന്റെ അധികപ്രസംഗങ്ങള്‍ ഇത്തിരികൂടി വെള്ളം ചേര്‍ത്ത് വല്ലുമ്മയോട് വെളമ്പും ഇന്ന്.കുറച്ചുദിവസത്തേക്കിനി ഊട്ടിലെതൊടിയിലെ കളിയും കുട്ടിമാളുമുത്തശãിയുടെ കഥയും മധുരവും ഒന്നുമില്ല തീര്‍ച്ച.
എന്നാലും മീനാക്ഷി പാവമാണ്്.അവരെ കണ്ടാല്‍ പണിക്കാരിപെണ്ണാണെന്നൊന്നു തോന്നേയില്ല.നല്ല ഐശ്വര്യമുള്ളമുഖം.നമ്മള്‍ കാണുമ്പോഴൊക്കെ എന്തെങ്കിലു പണിയിലായിരിക്കുമവര്‍.കഥപറയാനു കേള്‍ക്കാനുമൊന്നും നേരമില്ല.അടുക്കളയില്‍ എത്രനേരം ചുറ്റിപറ്റി നിന്നാലു അവരെന്നെ കണ്ടിട്ടേയില്ല എന്ന ഭാവത്തില്‍ പണിയെടുക്കും.എന്തെങ്കിലു ചോദ്യങ്ങളുമായിചെന്നാല്‍ അളന്നുമുറിച്ച മറുപടി.ഉമ്മയെങ്ങാനു അത്കേട്ടുവന്നാല്‍ ഒച്ചയുയര്‍ത്തും \'അവള്‍ക്കൊരു സ്വൈര്യം കൊടുക്കെന്റെ കുട്ടീ..
ഞാനാണ് സ്വൈരക്കേട്
മാധവേട്ടന്‍ പറയുന്നതുതന്നെയാവും ശരി.മാര്‍വാടികളയച്ച പെട്ടിയില്‍നിന്ന് കിട്ടിയതാവും എന്നെ.
മാധവേട്ടന് തുന്നപണിയാണ്. ഉപ്പയുടെ കടയുടെ അരികില്‍ ഒരു മെഷീനുമിട്ട് ഇരിക്കും.സൂചിയിലും തുണിയിലുമാണ്
കണ്ണെങ്കിലും നിര്‍ത്താതെ വര്‍ത്തമാനം പറയും.തുന്നുന്നത് കണ്ടിരിക്കാന്‍ രസമാണ്.മെഷീനിന്റെ വലിില്‍ വെളിച്ചെണ്ണ നിറച്ച ഫില്ലറുണ്ട്. അതുകൊണ്ട് തിരിയുന്ന ചക്രത്തിലൊക്കെ എണ്ണവീഴ്ത്താ.ഇരുമ്പു എണ്ണയുകൂടികലരുമ്പോള്‍ നല്ലൊരുമണവരു.തുണികളില്‍ എണ്ണ വീണാല്‍ പക്ഷേ മാധവേട്ടന്റെവിധമാറും.
ആ മറാഠികളില്‍നിന്ന് തവിടുകൊടുത്തുവാങ്ങിയതാ നിന്നെ.അല്ലെങ്കില്‍ ഉമ്മകുട്ട്യോള് ഇങ്ങനെണ്ടാവാ? കയ്യില്  കുപ്പിവളേം മൈലാഞ്ചീം കാലില് കൊലുസും..വരണത് കാണാന്‍ തന്നെ എന്തുഭഗ്യാണ് ഇത് കണ്ടില്ലേ ആകെ കൂടി ചെമ്പിച്ച നെറത്തില്.
എന്നൊക്കെ പറഞ്ഞുകളയും
ബട്ടന്‍സ് തുന്നുന്ന ചെക്കന്‍മാരൊക്കെ അത്കേട്ട് ചിരിക്കും
കണ്ണാടിയില്‍ നോക്കുമ്പോള്‍ അത് ശരിവെക്കാന്‍ എനിക്കും തോന്നിയിട്ടുണ്ട്.
കറുത്ത് വിടര്‍ന്ന കണ്ണുകളില്ല. നീണ്ടുചുരുണ്ട മുടിയില്ല.ആകെകൂടി മെലിഞ്ഞുനീണ്ടൊരു വെള്ളകൊറ്റി. ഒരു ഭഗിയുമില്ലാത്ത കുട്ടി.
നല്ല നീളമുള്ള മുടിയുണ്ട് മീനാക്ഷിക്ക്.തൊഴാന്‍പോണ നേരത്ത്മാത്രമേ അത് അഴിച്ചിട്ട്കാണൂ.സാരിയുടുത്ത് മുടി രണ്ടെഴപിന്നി അവരെ കണ്ടാല്‍ ഊഹിക്കാം ഇന്ന് അമ്പലത്തില്‍പോക്കുണ്ട്.ഊട്ടിലെപുരയില്‍നിന്ന് മോരോ നെയ്യോ വാങ്ങാനേല്‍പ്പിക്കും ഉമ്മ.വല്ലുമ്മക്കുള്ള കളിയടക്ക പെറുക്കലും അപ്പോഴാണ്.
അമ്പലത്തിനു വടക്ക് കൂത്തുമാടത്തിന് പുറകിലാണ് ഊട്ടിലെപുര.പടിപ്പുര കഴിഞ്ഞ് നെടുനീളെ പടികളിറങ്ങി ചെല്ലണ മഠത്തിലെത്താന്‍.വഴിയുടെ ഇരുവശവു വിശാലമായ മാന്തോപ്പ്.എന്തൊക്കെതരം മാങ്ങകള്‍. കിളിചുണ്ടനാണ് ഏറ്റവു സ്വാദ്. അതിനേക്കാള്‍ രുചിയുണ്ട് കുട്ടിമാളു അമ്മയുടെ സംസാരത്തിന്.
മുറ്റത്തെത്തുമ്പോഴേ അവര്‍ വിളിച്ചു പറയും 
പോക്കുവെയിലേറ്റ് പൊന്നുപോലെ
 വര്ണ്ണ്ടല്ലോ ഒരു രാജകുമാരി.
\'ആ തള്ളേടെ പ്രാന്ത്കേട്ടിരിക്കാതെ കുട്ട്യോള്‍ടെകൂടെ കളിച്ചോട്ടോ\' 
അമ്പലത്തിലേക്ക് കയറുമുമ്പ് മീനാക്ഷി ഓര്‍മ്മപ്പെടുത്തും.
മഠത്തിലെ കുട്ടികളൊക്കെഎന്നെക്കാള്‍ ചെറുതാണ്. മൊട്ടച്ചികള്‍. എന്നാലു നീളന്‍ പാവാടയൊക്കെ ഉടുത്ത് കാണാന്‍ നല്ല ചന്തം.തോളറ്റവരെയുണ്ട് എനിക്ക് മുടി.അറ്റം ഉള്ളിലേക്ക് മടങ്ങിയിരിക്കുവിധം ചീകിത്തരും ഉമ്മ. അരവരെ നീണ്ടുകെടക്കുന്ന മുടിയാണെനിക്കിഷ്ട്ടം.ചുരുണ്ട് പനങ്കുലപോലെ.ഭഗവതിയുടെ അത്ര മുടിവേണം.കുളികഴിഞ്ഞ് ഈറനുടുത്ത് ഭഗവതി കയറിപോവുന്നത് കണ്ടാല്‍ അതിശയപ്പെടുമത്രെ.ഊട്ടിലെ കുളത്തിലാണ് ഭഗവതിയുടെ നീരാട്ട്.
നാടുമുഴുവന്‍ ഉറങ്ങിയിട്ടുണ്ടാവുമപ്പോള്‍.ഉറക്ക വരാതെ കിടക്കുന്ന രാത്രികളിലൊക്കെ മുത്തശãികേട്ടിട്ടുണ്ട് പടിയിറങ്ങി അടുത്തടുത്ത് വരുന്ന ചിലമ്പിന്റെ ശബ്ദം,  കുളക്കടവില്‍ തുടിച്ചുനീന്തലിന്റെ ആരവം,പിന്നെയു കുറെനേരകൂടി ചെവിയോര്‍ത്താല്‍ ചിലമ്പിന്റെ \"താളം പടി കയറി അകന്നകന്ന് പോകുന്നതുകൂടികേള്‍ക്കാം.
 കുളത്തിലെ വെള്ളത്തിനപ്പോള്‍ ചന്ദനത്തിന്റെ മണമാവും .  കല്‍പടവിലും ഓളപരപ്പിലും മായാന്‍ മടിച്ചൊരു പ്രകാശത്തിന്‍തെല്ല് മയങ്ങികിടപ്പുണ്ടാവും.
ഓരോതവണ അത് വിവരിക്കുമ്പോഴു പുകനിറം മൂടിയ  കണ്ണുകളില്‍ ആ പ്രകാശ നൂറിരട്ടിയായി  പ്രതിഫലിക്കുന്നത് കാണാം.
കട്ടിലടിയില്‍ ചില്ലിട്ടുവെച്ച സ്വര്‍ണ്ണ അക്ഷരങ്ങളിലേക്ക് നോക്കി ഭക്തിയാല്‍ വിറക്കുന്ന ശബ്ദത്തിലവര്‍ ഉരുവിടു \'അമ്മേഃ നാരായണ  അമ്മേഃ നാരായണ\'
കര്‍പ്പൂരവും ചന്ദനത്തിരിയും മണക്കുന്ന  അകത്തെ മുറികളിലൊക്കെ  ആ ശബ്ദ പ്രതിധ്വനിക്കും.
ആ വീടിന്റെ മുക്കു മൂലയു പരിചിതമാണെനിക്ക്.എപ്പോഴും അടച്ചിട്ടിരിക്കുന്ന മച്ചകംവരെ.വടക്കിനിയിലേക്ക് കടക്കുന്നിടത്ത് ഒരു നീളന്‍ വരാന്തയുണ്ട്.അവിടെ നടുമുറ്റത്തേക്ക് ഇറങ്ങാനുള്ള പടികള്‍ക്കുമപ്പുറത്ത്
തളത്തില്‍ ചോറുണ്ണാനിരിക്കുന്ന പലകയുടെ ഇളകിയ കാലുകള്‍മാറ്റി കയറിട്ട്കെട്ടിയ ചെറിയൊരു ഊഞ്ഞാല്‍.പാവാടക്കാരികള്‍ ഇരുന്നു ഊര്‍ന്നിറങ്ങിയു പൂമുഖത്തെ തറയെക്കാള്‍ മിനുസപ്പെട്ടിരിക്കുമത്.
ഊഞ്ഞാലില്‍ ആടണമെങ്കില്‍ ഊഴം കാത്തുനില്‍ക്കണം.
കള്ളപ്പെരുക്ക് കൂട്ടി പത്ത് അഞ്ചെന്നും നാല് രണ്ടെന്നുമൊക്കെ എണ്ണാനുള്ള സാമര്‍ത്ഥ്യമുണ്ടെങ്കില്‍ കാഴ്ചക്കാരെ കൊതിപ്പിച്ച്  മതിവരുവോളം ആടാം.
മീനാക്ഷിയുടെ  കണ്ണിലപ്പോള്‍ മേലേതൊടിയിലെ വരിക്കപ്ലാവും കാറ്റിലാടുന്നൊരൂഞ്ഞാലും കാണും
.
\'അപ്പുഞ്ഞന്‍ അരദിവസത്തെ പണികളഞ്ഞു ആ ഊഞ്ഞാലുകെട്ടാന്‍.നീയെന്തിനാ ആ പട്ടത്തി കുട്ട്യോളോട് തര്‍ക്കിക്കാന്‍ പോണ്?\'
തര്‍ക്കിച്ച് ഊഞ്ഞാലാടുന്നതിന്റെ രസം പറഞ്ഞുകൊടുത്താലും വല്ലുമ്മാക്കു മനസ്സിലാവില്ല.
 മുത്തശãി കുളികഴിഞ്ഞ് കയറിയിരുന്നില്ല .പറയാതെപോന്നു. ഇനി ചെല്ലുമ്പോള്‍ പരിഭവം പറയു.
തോര്‍ത്തുമുണ്ട് തോളിലിട്ട് ചകിരിതൊണ്ടില്‍നിന്ന് നാരുവലിച്ചെടുത്ത് ഉറച്ചകാല്‍വൊടെ അവര്‍ ചെങ്കല്‍ പടവുകളിറങ്ങിചെല്ലുമ്പോഴേ അലക്കുകല്ലിനുചുറ്റും വട്ടംകിടക്കുന്ന നീര്‍ക്കോലികള്‍ വെള്ളത്തിനടിയിലേക്ക് പായും.വിളറിയമഞ്ഞനിറത്തില്‍ അവറ്റകളെ കാണുന്നതേപേടിയാണെനിക്ക്.ഗന്ധര്‍വന്മാരെയോ പാമ്പിയാെേ ഒന്നു പേടിയില്ല മുത്തശãിക്ക്.വെള്ളംതേവി എല്ലാറ്റിനേം ഓടിക്കും.ഉടുത്തിരിക്കുന്ന മുണ്ട്മാറ്റി തോര്‍ത്തുടുക്കും.തേഞ്ഞ ബാര്‍സോപ്പിന്റെ തുണ്ട് ഉള്ള കൈകൊണ്ട് കല്ലില്‍ തേച്ചുപിടിപ്പിക്കും. മുണ്ട് നനച്ച് അലക്കു തുടങ്ങുമ്പോഴേക്ക് പരല്‍മീനുകളുടെ പടകാണും അവരുടെ കാലുകള്‍ക്ക്ചുറ്റും.ഒറ്റകോരലിന് ഒരു ഹോര്‍ലിക്സ് കുിയിലിടാന്‍മാത്രംകിട്ടും.ബള്‍ബിന്റെ വെളിച്ചംതട്ടുമ്പോള്‍ കുപ്പിയിലെ വെള്ളത്തിലവയുടെ ഇളകുന്ന തിളക്ക കണ്ടിരിക്കാന്‍ ഒരു കൌതുകമുണ്ട്.
രാജകുമാരി വെള്ളത്തില്‍ തൊടരുത്ട്ടോ ദേവി കുളിക്ക്ണ കുളല്ലേ..
ചുറ്റുമതിലില്‍നിന്ന് ഒരു പടിപോലു താഴെക്കിറങ്ങിട്ടുണ്ടാവില്ല ഞാന്‍.എന്നാലു എന്റെ മനസ്സ് വായിച്ചപോലെ അവരത് ഓര്‍മിപ്പിക്കും.
അതെ ദേവികുളിക്കുന്ന കുളം തൊട്ട് അശുദ്ധമാക്കികൂടാ.
ഓരോരുത്തരുടെയു വിശ്വാസത്തെ മാനിക്കണം നമ്മള്‍.വല്ലുമ്മ പറയും.
തിരിയുന്നിടത്തൊക്കെ കാവു പ്രതിഷ്ടകളുമുള്ള ഊടുവഴികളില്‍ ഏറ്റവു തനിച്ചാവുമ്പോള്‍പോലും ആഉപദേശം മുന്‍പേ നടക്കും എപ്പോഴും.ഒരു അരളിപൂ പെറുക്കുമ്പോഴു പാലകൊമ്പ് ഒടിക്കേണ്ടിവന്നാലുമൊക്കെ ആര്‍ക്കു നോവരുതെന്നൊരു ശ്രദ്ധ.
 എന്നാലു ഹൃദയഭിത്തിയില്‍ ചൂണ്ടകൊളുത്ത് തറഞ്ഞൊരു വേദന.
മാറ്റിനിര്‍ത്തപെടലിന്റെ നിന്ദ്യത  അരിച്ചുകയറുന്ന അസ്വസ്ഥതയകറ്റാന്‍ എണീറ്റു നടന്നു.
പവിഴമല്ലിതറവരെ.തലേരാത്രിവിരിഞ്ഞ പൂക്കള്‍ കൊഴിഞ്ഞുതീര്‍ന്നിട്ടില്ല.ആശ്വസിപ്പിക്കാനെന്നപോലെ ഒരു പുഷ്പ വ്യഷ്ടി.വാടാതെ കൊഴിഞ്ഞതെല്ലാം പെറുക്കികൂട്ടി.
മനസ്സ് നിറക്കുന്ന മണവും കണ്ണുനിറക്കുന്ന പൊലിമയുമുള്ള പവിഴമല്ലികള്‍.
ഇരുട്ട് വീണുതുടങ്ങി.മീനാക്ഷി അന്വേഷിക്കുന്നുണ്ടാവു.പിറകില്‍ കരിയിലകള്‍ ഞെരിയുന്ന ശബ്ദം.കുറച്ചുകൂടി പൂവേണം എന്നാലേ മാലകെട്ടാന്‍ തികയൂ.അവരൊക്കെ എത്തുമ്പോഴേക്ക് ഇലച്ചീന്ത് നെറക്കണം.
അപ്പോ നീയാണ് ഇവിടുന്ന് പൂ മോഷ്ടിക്കുന്നതല്ലേ?
 പരിചയമില്ലാത്തൊരു ശബ്ദം.നോക്കിയപ്പോള്‍ ചിരിക്കുന്ന രണ്ട് കണ്ണുകള്‍, വള്ളിപടര്‍പ്പുകള്‍ വലിച്ചുകുലുക്കുന്നു.
അങ്ങനെയൊരു  ചോദ്യം അതുവരെയാരും ചോദിച്ചിട്ടില്ല എന്നോട്.
ചുട്ടമറുപടികൊടുക്കണോ അതോ ഓടിപോണോ 
തിരിഞ്ഞുനടക്കാനൊരുമ്പടേ ഒരു പൂവിന്റെ മൃദുലതയെന്നെ ചേര്‍ത്തുപിടിച്ചു.
കാതില്‍ പൂവിരിയുന്ന ശബ്ദ \' സുന്ദരി നല്ല മണ\'
അനങ്ങാപാറയായി ഉള്ളില്‍കിടന്നിരുന്ന  ധാരണകള്‍  കടുത്തൊരു ചുഴലികാറ്റില്‍പെട്ടുലഞ്ഞു.


നാലുപാടു നോക്കാന്‍ മടിച്ചെങ്കിലും മീനാക്ഷിയുടെ കൈവിടുവിച്ചു നടന്നു. വല്ല്യകുട്ടിയായിരിക്കുന്നു ഞാന്‍.
പഠിച്ചതോതലും പകര്‍ത്തിയെഴുതലുമൊക്കെ വേഗംതീര്‍ത്താലേ മാലകെട്ടാനിരിക്കാനൊക്കൂ.രാധയക്ക പൂകെട്ടുന്നത് കാണണം.നാരും വിരലുംകൊണ്ടൊരു ഇന്ദ്രജാലം.അക്ക എന്തുചെയ്താലു അതിലൊരു പ്രത്യേകതയുണ്ടാവും ഇലയട ഉണ്ടാക്കിയാലു പൂക്കളമിട്ടാലുമൊക്കെ.കോയമ്പത്തൂര്‍ക്കാണ് രാധയക്കയെ കൊടുത്തിരിക്കുന്ന്.മൂന്നു ചെക്കന്മാരാണ് അവര്‍ക്ക് അതുകൊണ്ടുതന്നെ പെണ്‍കുട്ടികളോട് ഒരുനുള്ള് ഇഷ്ടകൂടുതലുണ്ട് അക്കക്ക്.
മാലകെട്ടി ടേബിള്‍ ഫാനില്‍ കൊരുത്തിട്ടു.ഫാന്‍ കറങ്ങുമ്പോള്‍ മുറിയിലാകെ സുന്ദരിപ്പൂവിന്റെ നല്ലമണം.
പിറ്റേന്ന് കുളികഴിഞ്ഞ്മാറിയ ഉടുില്‍ പരന്നുകിടന്നു പവിഴമല്ലിഞെട്ടുകള്‍.
ദിവസങ്ങളോള പടിക്കുപുറത്തിറങ്ങിയേയില്ല.
അടയും അവലുമൊക്കെയായി അക്ക അന്വേഷിച്ചുവന്നാള്‍ മുകളില്‍ കിഴക്കേമുറിയില്‍ വെറുതെനിറയുന്ന കണ്ണുകളു തേച്ചുകുളിച്ചാലും പോകാത്ത പച്ചമഞ്ഞളിന്റെ നിറപകര്‍ച്ചയുള്ള മുഖവുമായി ഒറ്റക്കിരിക്കുകയായിരുന്നു. 
ചേര്‍ത്ത് പിടിച്ച് കുസൃതിയോടെ ചിരിച്ചു രാധയക്ക.
ഇലചീന്തില്‍ പൊതിഞ്ഞ്വെച്ചകുറെ പവിഴമല്ലിമൊട്ടുകള്‍കൂടിയുണ്ടായിരുന്നു പലഹാരപാത്ത്രില്‍ .അക്കാര്യം രാധയക്ക പക്ഷേ പറഞ്ഞേയില്ല.
രാത്രി ജനല്‍പാളികള്‍തുറന്നിട്ട് വിരികള്‍വകഞ്ഞുമാറ്റി, നിലാവുദിച്ചുയരുന്നതും കണ്ട്കിടന്നു.
മുറ്റത്തു തൊടിയിലു നിറനിലാവിന്റെ ദൃശ്യവിരുന്ന്.കറുപ്പും വെളുപ്പും ചിത്രപണികളാല്‍ അലങ്കരിച്ച ആകാശവു ഭൂമിയും,
തൈതെങ്ങുകളുടെ കുരുത്തോലകള്‍ ഇളകിയാടുന്ന വെഞ്ചാമരങ്ങള്‍പോലെ.ഈറപനകള്‍ക്കുമേല്‍ പറമെരുകുകളുടെ ആലവട്ടം.
വിരിയുന്ന പൂമൊട്ടുകളുടെ സഗീതം.


ഒരു ശിശിര സന്ധ്യയുടെ വിസ്മയം നിലക്കാതെ ഉള്ളിലിപ്പോഴും .....