Sunday, June 22, 2008

"ശവ"സംസ്കാരം

മാറോട് ചേര്‍‍ക്കുന്നു നിന്നെ
ആശ്വസിക്ക നീ
അമ്മാനമാടി മടുത്താല്‍
അവള്‍ തിരികെതരും നിന്‍ കുഞ്ഞിനെ
ആറുനാളുകള്‍ക്ക് ശേഷമായാലും.
ജീര്‍ണ്ണിച്ച ജഡങ്ങളോട് വെറുപ്പാണവള്‍ക്ക്

മുമ്പേപറഞ്ഞില്ലേ
മുലഞ്ഞെട്ടില്‍ വിഷം പുരട്ടിയുണ്ടവള്‍
‍കരുതരുത് ഈ വിശാലത സ്നേഹമാണെന്ന്!
കല്ലിനെപോലുമലിയിച്ചുകളയാനാവുമെന്ന്
വെറുതെ തര്‍ക്കിച്ചതും
അമ്മയെന്നരുമയോടെ വിളിച്ചതും നീയല്ലേ..

അശുദ്ധമാക്കി നാമവളുടെയുമ്മറപ്പടി
ചോരവീഴ്ത്തിയും കുഴിയെടുത്തും
കൗമാരത്തെ കുരുതികൊടുത്തും
വിരുന്നുകാര്‍ക്ക് വിളമ്പിയും.
പകതീര്‍ത്ത് ശുദ്ധികലശം നടത്തിയതാവാമവള്‍
‍തൂത്തുവാരി തീര്‍ഥം തളിച്ച്....

ചത്ത മീനിനെയെന്നപോല്‍
തരംതിരിക്കാന്‍പോലുമായില്ല ബാക്കിയായവര്‍ക്ക്
ബീഗത്തിനുമേല്‍ അശോകന്‍
‍ബഷീറിനുമേല്‍ അന്ന, സീത,ജോര്‍ജ്
പതിനാറുകാരിക്കരികെ പതിനെട്ടുകാരന്‍!
ഉടുത്തവര്‍ ഉടുക്കാത്തവര്
‍വര്‍ഗ-ലിംഗ വ്യത്യാസമില്ലാത്തൊരു
'ശവ'സംസ്കാരം പട്ഠിപ്പിച്ചതുമാവാമവള്‍...
ആശ്വസിക്ക നീ....

(സുനാമി ദിനങ്ങളിലെഴുതിയത്)

Wednesday, June 18, 2008

പ്രണയം

പ്രണയം മുളപൂക്കും പോലെയാണോ?
അല്ലെങ്കില്‍ നീലകുറിഞ്ഞിപോലെ?

കുറുക്കനെ ഓര്‍മ്മിപ്പിക്കും നീല
കൌശലക്കാരി കാമുകിയുടെ ഛായയോയെനിക്ക്!
കുറിഞ്ഞിയെപോലെ പതുങ്ങിവന്ന്
കട്ടെടുക്കുന്നവളോ?

പ്രണയം
മുളപൂക്കുമ്പോലെ
കത്തുന്ന ഗ്രീഷമത്തില്‍
വസന്തംപോലെ പൂത്തുലയണം
നല്‍കണം
സ്വീകരിക്കാന്‍ തെല്ലുംകാത്തുനില്‍ക്കാതെ

എനിക്ക് നിന്നോടുള്ളത് പ്രണയമോ..
എങ്കില്‍ ഞാനെങ്ങിനെ നിന്റെ സഹായം സ്വീകരിക്കും?
നിന്റെ സഹായമില്ലെങ്കില്‍ ഞാനെങ്ങിനെ
ഉണങ്ങാനായ് പൂക്കും.?????????????

Monday, June 16, 2008

അമ്മ.com

പെരുമഴയിലൂടെയവള്‍
മുഷിഞ്ഞ മുണ്‍ടും പാകമാകാത്ത കുപ്പായവും
പാതി മറച്ച തലയില്‍ കെട്ടുപോയ മുടികെട്ടും
അടുക്കളപ്പുറത്ത്
തേങ്ങയും മുളകും കുഴഞ്ഞ മണ്ണില്‍
കുഴിനഖം കുത്തിയ വിരലുകളാഴ്ത്തി
ഇറവെള്ളംപോലെയവള്‍പെയ്തു

ആര്‍ത്തിയാല്‍ ചോര്‍ന്ന കിണ്ണം
വടിച്ചുതുടച്ച്
ഉപേക്ഷിക്കാനാവാത്ത നീട്ടിയെടുപ്പുകളൂടെ
നിറംകെട്ട ഓര്‍മ്മകളിലേക്ക് മന്ദഹസിച്ചവള്‍
ഓടയില്‍ തിരുകിയ കടിഞ്ഞൂല്
‍ഉറുമ്പുകളന്നമാക്കിയ രണ്ടാമന്‍ രാജാവ്
തീവണ്ടിമുറിയില്‍ എന്നേക്കുമായുറക്കിയ
മുക്കുറ്റി..നാരങ്ങ.. പഞ്ചവര്‍ണ്ണക്കിളി...

"എന്റെ പ്രത്യാശയിലാണ നിന്റെ നിലില്പ്പ്"!!
ഫ്രോമിനൊപ്പം
സ്വര്‍ത്ഥ സ്നേഹത്തിന്ന്റെ തീവഴികളിലൂടെ
കാലടിക്കടിയിലെ സ്വര്‍ഗ്ഗം തിരയുന്ന
ബീജദാതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി
നീതീകരണങ്ങളും ഖേദചിന്തകളും ചോട്ടിലാക്കി
ചുട്ടജീവിതത്തിന്റെ ആഴങ്ങളിലേക്കവളിറങ്ങി

Saturday, June 14, 2008

ഒരു ഫെമിനിസ്റ്റ് ചിന്ത

അവന്‍ വേനല്‍മഴ
വരണട് മനസ്സിലേക്ക്
തീര്‍ത്‍ഥ ജലംപോലെ
പെയ്തു നിറഞ്ഞ
വാല്‍സല്യ വര്‍ഷം...?!

പുഴയും പൂക്കളും
മഞ്ഞും മഴയും
നിലാവു നിറഞ്ഞ രാത്രികളും
സാമീപ്യത്തില്‍ സമ്മാനിച്ചവന്‍

അരികിലണഞ്ഞപ്പോള്‍
കരിയിലകള്‍ വീണ
പ്രിയഗ്രാമത്തിനൂടുവഴികളില്‍
പതിയെ പിച്ചവെച്ചവള്‍
ശിശിരസന്ധ്യയുടെ വിസ്മയം
ഓര്‍മ്മകളിലൊളിപ്പിച്ച് ശിശുവെന്നപോല്‍

വാക്കുകളാല്‍ വസന്തംതീര്‍ത്തവന്‍
അകന്നിരുന്നപ്പോള്‍
അകതാരില്‍ അനുഭവിച്ചത്
അമര സ്നേഹത്തിന്‍ ശാന്തത!

വീണ്‍ വാക്കിന്‍ വിപത്തറിയാതെ
വിരഹത്തിന്‍ വിഹ്വലതകളില്ലാതെ
ചിറകൊതുക്കി
ചിന്തേരിട്ടു മിനുക്കിയവള്‍
ചിരകാല സൊഹ്യദത്തെ

അവന്‍...
ചായം മുക്കിയ
ചുണ്‍ടും നഖങ്ങളുമൊളിപ്പിച്ചു മടുത്തപ്പോള്‍
താഴ്ന്ന് പറന്ന്
അവളെയും റാഞ്ചി
ആകാശച്ചെരുവിലേക്ക്...

കൊഴിയുന്ന തുവലുകള്‍ക്കൊപ്പം
പ്രാണന്റെ പിടച്ചില്‍ നില്‍ക്കുന്നേരം
പൂവിനും പുഴക്കും
മഞ്ഞിനും മഴക്കും
നിലാവിനുംമേല്‍
അവള്‍ മറ്റൊരു തൂവലായി

Wednesday, June 11, 2008

hell on earth


hell on earth

hell on earth
അടയാമിഴി കൊണ്ടിന്നലേയുമവന്‍ കെഞ്ചി
ഇനിയെങ്കിലുമെന്നെ വിട്ടേക്കാന്‍ പറയമ്മേ
പൂഴിയാല്‍ നിന്‍ മുഖം മറയ്ക്കാനാവുന്നില്ലയമ്മക്ക്
പിന്‍വിളിക്കുന്നെന്നെയോര്‍മകള്
‍മണ്ണുവാരി,
അപ്പം ചുട്ടെടുക്കുവാനനവദിച്ചില്ല
അഴുക്കു പുരണ്ടെന്നുണ്ണി യസുഖം
വരുമെന്നന്നുറക്കെ കലമ്പിയമ്മ
വാസനസോപ്പാല്‍ കുളിപ്പിച്ചു
വാടത്ത വദനത്തോടെയൂട്ടി
ദു:സ്വപ്നങ്ങളില്ലാതെയുറക്കി പക്ഷെ
ശ്വാസവായു നല്‍കാനായില്ലയമ്മക്ക്
പ്രാണന്റെ പിടച്ചില്‍,
ദുര്‍ബലമായ നിന്‍നിലവിളി,
ഉണര്‍വിലും പിന്തുടരുന്നമ്മ
മാറോടു ചേര്‍ക്കാനാവില്ലയമ്മക്ക്
സ്തൈന്യമൊഴുക്കി നിന്‍ മരണദാഹം തീര്‍ക്കാനും
അക്ഷരം കൊണ്ട് വിപ്ലവ രക്തം തിളപ്പിച്ചു വറ്റിക്കുന്നവരെ
തടയാനുമാവില്ലയമ്മക്ക്

Friday, June 6, 2008

മനസ്സ്

ഉപ്പും മധുരവും ഒരുപോലെ ഉല്‍കൊള്ളാനാവുമിതിന.ഉടയാതെ സൂക്ഷിക്കണേ..ആ പളുങ്കുപാത്രം കൈമാറുമ്പോള്‍ അവളവനോട് പറഞ്ഞു.നാട്യങ്ങളുടെ അലങ്കാരതട്ടുകളിലും പുകമണം തിങ്ങിയ ഇടനാഴികകളിലും അവനത് അലസമായിട്ടു.പൊങ്ങച്ചത്തിന്റെയും അവഗണനയുടെയും പൊട്ടിയവക്കുകള്‍ അതില്‍ വരകള്‍ വീഴ്ത്തികൊന്ദിരുന്നു.അവള്‍ ഓര്‍മ്മിപ്പിച്ചപ്പോഴൊക്കെ വെറും വാക്കുകള്‍കൊണ്‍ട് വനത് തുടച്ചുമിനുക്കിഎന്നിട്ടും വരകള്‍ വലുതായി വിള്ളലാവുകയും പാത്രം ഉടഞ്ഞുപോവുകയും ചെയ്തു
അങ്ങിനെ ഞാന്‍ മനസ്സില്ലാത്തവളായി

Thursday, June 5, 2008

വെറുതെ
കരിയിലകല്‍ മൂടിയ മുറ്റവും തൊടിയുമിഷ്ട്പ്പെടുന്നവനോടൊപ്പമ
വെറുതെ