Saturday, June 14, 2008

ഒരു ഫെമിനിസ്റ്റ് ചിന്ത

അവന്‍ വേനല്‍മഴ
വരണട് മനസ്സിലേക്ക്
തീര്‍ത്‍ഥ ജലംപോലെ
പെയ്തു നിറഞ്ഞ
വാല്‍സല്യ വര്‍ഷം...?!

പുഴയും പൂക്കളും
മഞ്ഞും മഴയും
നിലാവു നിറഞ്ഞ രാത്രികളും
സാമീപ്യത്തില്‍ സമ്മാനിച്ചവന്‍

അരികിലണഞ്ഞപ്പോള്‍
കരിയിലകള്‍ വീണ
പ്രിയഗ്രാമത്തിനൂടുവഴികളില്‍
പതിയെ പിച്ചവെച്ചവള്‍
ശിശിരസന്ധ്യയുടെ വിസ്മയം
ഓര്‍മ്മകളിലൊളിപ്പിച്ച് ശിശുവെന്നപോല്‍

വാക്കുകളാല്‍ വസന്തംതീര്‍ത്തവന്‍
അകന്നിരുന്നപ്പോള്‍
അകതാരില്‍ അനുഭവിച്ചത്
അമര സ്നേഹത്തിന്‍ ശാന്തത!

വീണ്‍ വാക്കിന്‍ വിപത്തറിയാതെ
വിരഹത്തിന്‍ വിഹ്വലതകളില്ലാതെ
ചിറകൊതുക്കി
ചിന്തേരിട്ടു മിനുക്കിയവള്‍
ചിരകാല സൊഹ്യദത്തെ

അവന്‍...
ചായം മുക്കിയ
ചുണ്‍ടും നഖങ്ങളുമൊളിപ്പിച്ചു മടുത്തപ്പോള്‍
താഴ്ന്ന് പറന്ന്
അവളെയും റാഞ്ചി
ആകാശച്ചെരുവിലേക്ക്...

കൊഴിയുന്ന തുവലുകള്‍ക്കൊപ്പം
പ്രാണന്റെ പിടച്ചില്‍ നില്‍ക്കുന്നേരം
പൂവിനും പുഴക്കും
മഞ്ഞിനും മഴക്കും
നിലാവിനുംമേല്‍
അവള്‍ മറ്റൊരു തൂവലായി

1 comment:

narayanan said...

nalla kavitha..onnum veruthey alla kuttee ..
kalathintey niyogamanu..varshangal kazhinjalum pranayam nilanilkkum