Wednesday, June 18, 2008

പ്രണയം

പ്രണയം മുളപൂക്കും പോലെയാണോ?
അല്ലെങ്കില്‍ നീലകുറിഞ്ഞിപോലെ?

കുറുക്കനെ ഓര്‍മ്മിപ്പിക്കും നീല
കൌശലക്കാരി കാമുകിയുടെ ഛായയോയെനിക്ക്!
കുറിഞ്ഞിയെപോലെ പതുങ്ങിവന്ന്
കട്ടെടുക്കുന്നവളോ?

പ്രണയം
മുളപൂക്കുമ്പോലെ
കത്തുന്ന ഗ്രീഷമത്തില്‍
വസന്തംപോലെ പൂത്തുലയണം
നല്‍കണം
സ്വീകരിക്കാന്‍ തെല്ലുംകാത്തുനില്‍ക്കാതെ

എനിക്ക് നിന്നോടുള്ളത് പ്രണയമോ..
എങ്കില്‍ ഞാനെങ്ങിനെ നിന്റെ സഹായം സ്വീകരിക്കും?
നിന്റെ സഹായമില്ലെങ്കില്‍ ഞാനെങ്ങിനെ
ഉണങ്ങാനായ് പൂക്കും.?????????????

9 comments:

സഹയാത്രികന്‍ said...

കൊള്ളാം ... നല്ല ചിന്തകള്‍...

എനിക്ക് നിന്നോടുള്ളത് പ്രണയമോ... അതറിയാന്‍ കാത്തിരിക്കണം ഒരു പാട്...
:)

ഓ:ടോ: അക്ഷരങ്ങള്‍ അല്പം വലുതാക്കിയിരുന്നേല്‍ നന്നായിരുന്നു...!

revathi said...
This comment has been removed by the author.
revathi said...

നന്ദി
തീര്‍ച്ചകളില്ലാത്തിടത്ത് കാത്തിരിപ്പ് അസ്വസ്ഥത മാത്രമാവും

ശ്രീനാഥ്‌ | അഹം said...

എന്തായാലും, സംശയങ്ങള്‍ വേഗം തീര്‍ക്കുന്നതാ നല്ലത്‌.

sambharam said...

പ്രണയം......
എഴുത്ത് അത്ര തീവ്രമയിട്ടില്ല
അര്‍ത്ഥം.....മനസ്സില്‍ തിവ്രമായ പ്രണയം
ആയിട്ടില്ല എന്നാണ്
മനസ്സു തുറന്നു പ്രകൃതിയെ അറിഞ്ഞു പ്രണയിക്കൂ..
വാക്കുകള്‍ പേമാരിപോലെ പെയ്തിറങ്ങട്ടെ

CHANTHU said...

പ്രണയം ഗ്രീഷ്‌മത്തിന്റെ, വസന്തത്തിന്റെ പൂവിടാനൊരുങ്ങുന്ന പുഷ്‌പത്തിന്റെ ..... എന്തൊക്കെയോ ആണെന്നു തോന്നും ല്ലെ. നല്ല വരികള്‍.

Kaithamullu said...

പ്രണയം മുളപൂക്കും പോലെയാണോ?
അല്ലെങ്കില്‍ നീലകുറിഞ്ഞിപോലെ?
--
തുടക്കം ഭംഗിയായി, രേവതി.

രഘുനാഥന്‍ said...

പ്രനയമാനഖില സാരമൂഴിയില്‍ എന്നല്ലേ കവി (പി) വാക്യം? കവിത കൊള്ളാം കേട്ടോ

Anuraj said...

വീണ്ടും എഴുതു.