Friday, October 23, 2009

വീടിപ്പോള്‍

പരിഭവംതിങ്ങിയ അകകണ്ണില്‍
ഇരുട്ടിന്റെ കറുത്തകണ്ണട

കണ്ണീരുണങ്ങിയ കവിളില്‍
കുത്തികെടുത്തിയ സിഗററ്റുകുറ്റി
കുടിച്ചുതീര്‍ത്ത കുപ്പി
മിനുക്കിയൊരുക്കാത്ത മുഖത്ത്
അതിക്രമിച്ചു കടന്നവന്റെ കാല്‍പാടുകള്‍
നരിച്ചീറുകളുടെ തോരണം
അഗ്നിയൊഴിഞ്ഞ അടുപ്പില്‍
മൂഷികറാണിയുടെ സുഖപ്രസവം
ചിതല്‍തിന്ന ഉരല്‍
അരഞ്ഞലിയാന്‍ കൊതിച്ച അമ്മി
വീണ്പുണരാന്‍ വെമ്പി തട്ടിന്‍പുറം

പ്രാണഭയത്തോടെ പിന്തിരിയവെ
പിന്‍വിളി വിളിക്കുന്നു
പ്രണയത്തോടെ ചേര്‍ത്തമര്‍ത്തിയ
പടിഞ്ഞാറെമുറി
കിളിവാതില്‍
പാരിജാതം
നടുവകത്തെ നിലാവ്
നീണ്ടകഥ
തളത്തില്‍
അമ്മയുടെ സ്വാദ്






4 comments:

വീകെ said...

ആശംസകൾ..

Nandini Sijeesh said...

"പ്രാണഭയത്തോടെ പിന്തിരിയവെ
പിന്‍വിളി വിളിക്കുന്നു
പ്രണയത്തോടെ ചേര്‍ത്തമര്‍ത്തിയ
പടിഞ്ഞാറെമുറി
കിളിവാതില്‍
പാരിജാതം
നടുവകത്തെ നിലാവ്
നീണ്ടകഥ
തളത്തില്‍
അമ്മയുടെ സ്വാദ്..... " ഈ വരികള്‍ വളരെ വേദനാജനകമാണു.ആശംസകള്‍

Unknown said...

beautifully heart-breaking!!!!!!!

revathi said...

thanks