പരിഭവംതിങ്ങിയ അകകണ്ണില്‍ ഇരുട്ടിന്റെ കറുത്തകണ്ണടകണ്ണീരുണങ്ങിയ കവിളില്കുത്തികെടുത്തിയ സിഗററ്റുകുറ്റികുടിച്ചുതീര്ത്ത കുപ്പിമിനുക്കിയൊരുക്കാത്ത മുഖത്ത്അതിക്രമിച്ചു കടന്നവന്റെ കാല്പാടുകള്നരിച്ചീറുകളുടെ തോരണംഅഗ്നിയൊഴിഞ്ഞ അടുപ്പില്മൂഷികറാണിയുടെ സുഖപ്രസവംചിതല്തിന്ന ഉരല്അരഞ്ഞലിയാന് കൊതിച്ച അമ്മിവീണ്പുണരാന് വെമ്പി തട്ടിന്പുറംപ്രാണഭയത്തോടെ പിന്തിരിയവെപിന്വിളി വിളിക്കുന്നുപ്രണയത്തോടെ ചേര്‍ത്തമര്‍ത്തിയ പടിഞ്ഞാറെമുറികിളിവാതില്പാരിജാതംനടുവകത്തെ നിലാവ് നീണ്ടകഥതളത്തില്അമ്മയുടെ സ്വാദ്
അരഞ്ഞ ഇറച്ചി
തെറിച്ച ചോര
ഇറച്ചിവെട്ടുകാരന്റെ വെട്ടുപലകയെ
ഓര്‍മ്മിപ്പിച്ച റെയില്‍പാളം
മണലിലുറങ്ങുന്നു നഗ്നമാക്കിയ
കിളുന്നുടലൊന്ന്
പേരക്കയുടെ പ്രലോഭനത്തില്‍
നഷ്ടമായൊരു ജീവന്
വിറകുപുരയില്‍
ക്്ളാസുമുറിയില്
വിഷം വിഴുങ്ങിയ സഹപാഠിനികളുടെ
നുരയും പതയും
അടഞ്ഞവാതിലിനുപുറത്ത്
അടുത്ത ഊഴക്കാരനെ സല്ക്കരിക്കുന്നൊരഛന്
ആശുപത്രിവരാന്തയില്‍
പിതാവിന്റെ പുത്രനെ
ഗര്ഭത്തില്താങ്ങിയൊരുമകള്
കാഴ്ചകളെ കൊഴുപ്പിച്ച്
ചിത്രങ്ങളിനിയും വരും
തത്സമയമെന്നാശ്ചര്യപ്പെടാം
പുനസംപ്രക്ഷേപണനേരമാരായാം
അതിലൊന്ന്
ഞാനും
നീയും
നമ്മുടേതുമാവുംവരെ